തൃശ്ശൂര്‍ പൂരം കൊടിയിറങ്ങി: ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞു

264

തൃശ്ശൂര്‍ പൂരത്തിന് സമാപനമായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. പൂരവിളംബരം മുതല്‍ പകല്‍ വെടിക്കെട്ട് വരെ ആവേശ കാഴ്ച്ചകളാല്‍ മനസ്സു നിറച്ച് പൂരപ്രേമികളുടെ മടക്കം. ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്. 2020 മെയ് 2 നാണ് ഇനി അടുത്ത പൂരം.