മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു: പിറവത്ത് വ​നി​ത എ​സ്‌ഐയെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത് അക്രമി സംഘം !

29

വഴിയിൽ മാ​സ്‌​ക് ധ​രി​ക്കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സി​നെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ചു. പി​റ​വ​ത്തി​ന് സ​മീ​പം തി​രു​മാ​റാ​ടി​യി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ല്‍ വ​നി​ത എ​സ്‌ഐ​ക്ക് പ​രി​ക്കേ​റ്റു. സം​ഘ​ത്തി​ലെ ഒ​രാ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. രാ​മ​പു​രം സ്വ​ദേ​ശി എ​ല്‍​ദോ​ക്കു​ട്ടി​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​ക്ര​മി സം​ഘം പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​ക്കൊ​ണ്ടു പോ​യി​രു​ന്നു. ര​ക്ഷ​പെ​ട്ട മ​റ്റ് ര​ണ്ടു​പേ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായി പോലീസ് അറിയിച്ചു.