സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം: പാർട്ടി അറിയാതെ ഒന്നും നടക്കില്ല

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ ഭാര്യയും മകളും. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരന്‍. നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ഭാര്യ പറഞ്ഞു.

പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവിക പറഞ്ഞു. തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് നടപടിയെടുത്തത്. പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാവാതിരിക്കാനാണ് ഇതെന്നും മകള്‍ പറഞ്ഞു.