സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിൽ: അതീവ ജാഗ്രത അനിവാര്യം: മുഖ്യമന്ത്രി

22

ഇന്നലെ പുതുതായി 67 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ 963 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേർ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 104333 പേർ. ഇന്ന് 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തിൽ രോഗബാധയില്ല. 68 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോൾ സംസ്ഥാനത്താകെ ഉള്ളത്. ഇന്നലെ പുതുതായി ഒൻപത് സ്ഥലങ്ങൾ കൂടി ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലാണ്. സാമൂഹിക വ്യാപനത്തിലേക്ക് എത്തിയിട്ടില്ല. എന്നാൽ എത്താവുന്ന തരത്തിലുള്ള രോഗമാണ്. ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കണം. സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് നിൽക്കുന്നത്. രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും ആളുകൾ എത്തുന്നുണ്ട്. അതീവ ജാഗ്രത പാലിക്കേണ്ട സമയമാണ്. ക്വാറന്റൈൻ എല്ലാവരും നിർബന്ധമായും പാലിക്കണം. മുഖ്യമന്ത്രി പറഞ്ഞു.