HomeAround Keralaയേശുവിനെപ്പോലെ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കാനായി ജീവനോടെ കുഴിയിൽ കിടന്നു മണ്ണിട്ടുമൂടി പാസ്റ്റർ: പിന്നീട് നടന്നത്.... !

യേശുവിനെപ്പോലെ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കാനായി ജീവനോടെ കുഴിയിൽ കിടന്നു മണ്ണിട്ടുമൂടി പാസ്റ്റർ: പിന്നീട് നടന്നത്…. !

യേശുവിനെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ മണ്ണിനടിയിൽ കിടന്നു മൂടിയ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.
തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം താന്‍ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടു. ഇയാളുടെ അവകാശവാദം അനുയായികള്‍ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴി മാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച്‌ കുഴിയില്‍ ഇറങ്ങി കിടന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പോലീസിനെ അറിയിക്കുന്നത്. സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments