ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ; പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണമിടപാടുകള്‍ നടത്തുന്നുവെന്നതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്. അമേരിക്ക , ഇന്ത്യ , യു.കെ , ഫ്രാന്‍സ് എന്നി രാജ്യങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കുന്നു നടപടിയാണ്‌എഫ്‌എ ടി എഫ് സ്വീകരിച്ചിരിക്കുന്നത്.

ഇസ്ലാമാബാദിനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ച ചൈന എതിര്‍പ്പുകള്‍ പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് പാക്കിസ്ഥാനിലെ വ്യവസായങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാകുക. ഇവയ്ക്ക് ആവശ്യമായ സമ്ബത്തിക സഹായം വിദേശരാജ്യങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ പാക്കിസ്ഥാന് ഇനി സാധിക്കില്ല.

ഭീകരവാദികള്‍ക്ക് സാമ്ബത്തിക സഹായം ലഭിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ടെറര്‍ ഫിനാന്‍സിങ് വാച്ച്‌ ലിസ്റ്റില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്താന്‍ അമേരിക്ക നീക്കം തുടങ്ങിയിട്ടുണ്ട്.