നിർണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് പാകിസ്ഥാന് 49 റണ്‍സിന്റെ റോയല്‍ ജയം

208

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാകിസ്താന് 49 റണ്‍സിന്റെ റോയല്‍ ജയം. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ടീമിന്റെ രണ്ടാം ജയമാണിത്. ഇതോടെ സെമി പ്രതീക്ഷ സജീവമാക്കാനും പാകിസ്താന് സാധിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരെയും പാകിസ്താന്‍ വിജയം നേടിയിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൃത്യമായ സമയത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ പാകിസ്താന്‍ ബൗളര്‍മാരാണ് മത്സരം ടീമിന് അനുകൂലമാക്കിയത്. തോല്‍വിയോടെ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.