പിവി അൻവർ എംഎല്‍എയുടെ അനധികൃത തടയണ പൊളിച്ചു തുടങ്ങി: നടപടി ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്

109

നിലമ്പൂര്‍ എംഎല്‍എ വി പി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചു തുടങ്ങി. പതിനഞ്ചു ദിവസത്തിനകം തടയപൊളിച്ച് വെള്ളം തുറന്നുവിടണമെന്ന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

കാട്ടരുവിക്കുകുറുകെ പി.വി അന്‍വര്‍ എം.എല്‍.എ മലയിടിച്ചു പണിത ചീങ്കണ്ണിപ്പാലിയിലെ തടയണയാണ് വെള്ളിയാഴ്ച്ച രാവിലെയോടെ പൊളിച്ചു തുടങ്ങിയത്. രണ്ട് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തടയണപൊളിക്കുന്നത്. മേല്‍നോട്ടത്തിനായി ഡെപ്യൂട്ടി തഹസില്‍ദാരെയും സ്ഥലത്ത് നിയോഗിച്ചു.