പി ജെ ജോസഫ് മത്സരിക്കുന്നതിനെതിരെ കോട്ടയം ജില്ലാ ഘടകം; കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കേരള കോണ്‍ഗ്രസിന് കീറാമുട്ടിയാകുന്നു. ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ പി.ജെ.ജോസഫ് എന്ന പേരിലേക്ക് പട്ടിക ചുരുങ്ങവേ ഇതിനെതിരെ പരോക്ഷമായി എതിര്‍പ്പറിയിച്ച് പാര്‍ട്ടി കോട്ടയം ജില്ലാഘടകം രംഗത്തെത്തി. എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കേണ്ടെന്നും ജയസാധ്യതയുള്ള മറ്റ് അനേകം പേര്‍ പാര്‍ട്ടിയിലുണ്ടെന്നും കേരല കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. നേരത്ത, ഞായറാഴ്ച ചേര്‍ന്ന് സ്റ്റിയറിംഗ് കമ്മിറ്റിക്കു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കിയിരുന്നു.