യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു: അന്ത്യം കൊവിഡ് ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതം മൂലം

59

 

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന പി ബിജു. വിദ്യാർത്ഥി സമരങ്ങളിലെ മുൻനിരപോരാളിയും പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യവുമായിരുന്നു.