വാഹനങ്ങളിലെ അഭ്യാസങ്ങൾക്ക് തടയിടാൻ പോലീസിന്റെ ഓപ്പറേഷൻ തണ്ടർ: നടപടി തുടങ്ങി

148

സ്കൂൾ ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച സംഭവത്തില്‍ ഒരു കാറും മൂന്ന് ആഡംബര ബൈക്കുകളും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കാർ ഓടിച്ചിരുന്ന ഉടമ അഭിഷാന്തിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇനി നാല് ആഡംബര ബൈക്കുകൾ കൂടി കിട്ടാനുണ്ട്. സംഭവത്തിന് പിന്നിൽ ഇവന്‍റ് മാനേജ്മെന്റ് സംഘമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.