HomeNewsLatest Newsശബരിമലയിൽ വിഷുവിന് തുടക്കം: ഭക്തർക്ക് വഴിപാട് ഓൺലൈനിൽ ചെയ്യാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ വിഷുവിന് തുടക്കം: ഭക്തർക്ക് വഴിപാട് ഓൺലൈനിൽ ചെയ്യാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ വിഷു ചടങ്ങുകൾക്ക് തുടക്കമായി. ഭക്തർക്ക് പ്രവേശനത്തിന് വിലക്കുള്ളതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടിന് സൗകര്യം ഏർപ്പെടുത്തുമെന്നു ദേവസ്വം ബോർഡ്‌ അറിയിച്ചു. ചൊവ്വാഴ്ച ചേർന്ന ബോർഡിന്റെ യോഗത്തിലാണ് തീരുമാനം. ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അർച്ചന തുടങ്ങിയവയാണ് ഓൺലൈൻ വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഭക്തരുടെ സാന്നിധ്യം ആവശ്യമായതിനാൽ ശബരിമലയിൽ പടിപൂജപോലുള്ള സുപ്രധാന വഴിപാടുകൾ ഓൺലൈനിൽ നടത്താനാവില്ല.

ശബരിമലയിൽ വിഷുവിനു തന്നെ ഓൺലൈൻ വഴിപാടിന് ക്രമീകരണമാകുമെന്ന് ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു. ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments