വ്യാപാരിക്ക് കോവിഡ് 19: ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക്ക് മാർക്കറ്റ് അടച്ചു: ഉള്ളിവില കൂടാൻ സാധ്യത

37

വ്യാപാരിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ മുംബയിലെ നാസിക്ക് അടച്ചു. ലാസൽഗാവ് മാർക്കറ്റിലെ കച്ചവടക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാർക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സർക്കാർ. അടച്ചിടുന്ന മാർക്കറ്റുകൾ എന്ന് തുറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

കേരളമടക്കമുള്ള സംസ്ഥാനങ്ങളലേക്ക് ഉള്ളി എത്തുന്ന പ്രധാനമാർക്കറ്റുകളിലൊന്നാണ് നാസിക്ക്. ദിനംപ്രതി ശരാശരി 35000 ക്വിന്റൽ ഉള്ളി ഇവിടെ വ്യാപാരം നടക്കുന്ന മാർക്കറ്റാണിത്. മാർക്കറ്റ് അടച്ചതോടെ ഉള്ളി വില വരും ദിവസങ്ങളിൽ കാര്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട്.