അമ്പൂരി കൊലക്കേസില്‍ രണ്ടാം പ്രതി രാഹുല്‍ ആര് നായര്‍ അറസ്റ്റില്‍. ഒന്നാം പ്രതി അഖില്‍ ആര് നായറിന്റെ സഹോദരനാണ് രാഹുല്‍. തിരുവനന്തപുരം മലയിന്‍കീഴില്‍ നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. രാഖിയെ കൊലപ്പെടുത്തിയത് കാറില്‍ വച്ചെന്ന് രാഹുല്‍ മൊഴി നല്കി.
ഇതിനിടയിൽ, അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിമോളും ഒന്നാം പ്രതിയായ അഖിലും തമ്മില്‍ ഫെബ്രുവരി 15ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തില്‍ താലികെട്ടി വിവാഹിതരായിരുന്നെന്നു പൊലീസ് പറഞ്ഞു.