ആലപ്പുഴ പുറങ്കടലില്‍ നിന്ന് ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴ പുറങ്കടലില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ഉച്ചയോടെ അഴീക്കല്‍ തീരത്തെത്തിക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റാണ് മൃതദേഹം കണ്ടെടുത്തത്. അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റുമാണ് തെരച്ചില്‍ നടത്തുന്നത്. നാവിക സേനയുടെ 10 കപ്പലുകളാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കടലില്‍ ഉള്ളത്. ഇതില്‍ രണ്ട് കപ്പലുകള്‍ മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.