സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് പത്തനംതിട്ട സ്വദേശി കോട്ടയത്ത്

39

കേരളത്തിൽ വീണ്ടും ഒരു കൊവിഡ് മരണം കൂടി. അബുദാബിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ 2 മണിയോടെ ആയിരുന്നു മരണം. അബുദാബിയിൽ  നിന്ന് ഈ മാസം 11-നാണ് നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗി ആയിരുന്നു ഇദ്ദേഹം.