HomeNewsLatest Newsകോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫാണ് കീഴടങ്ങിയത്. കേസില്‍ പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പിനെ (48) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം അഞ്ചലിനു സമീപം പനയഞ്ചേരിയില്‍ മര്‍ദനമേറ്റ് പശ്ചിമ ബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 25ന് വൈകുന്നേരമാണ് മാണിക് റോയിക്ക് മര്‍ദനമേല്‍ക്കുന്നത്. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം.

പന്ത്രണ്ട് വര്‍ഷമായി അഞ്ചലില്‍ താമസിച്ചു വന്നിരുന്ന മാണികിനെ കോഴിയെ വാങ്ങി വരുന്നതിനിടെ ചിലര്‍ മര്‍ദ്ദിക്കുകയായിരുന്നു. കോഴിയെ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ആരോഗ്യ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments