HomeNewsLatest News'ഒരു വീട്ടിൽ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി' പദ്ധതി നടപ്പാക്കി സിക്കിം സർക്കാർ; ആദ്യം ജോലി ലഭിക്കുക...

‘ഒരു വീട്ടിൽ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി’ പദ്ധതി നടപ്പാക്കി സിക്കിം സർക്കാർ; ആദ്യം ജോലി ലഭിക്കുക 12000 യുവാക്കൾക്ക്

ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയുമായി സിക്കിം സര്‍ക്കാര്‍. മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഗാംഗ്‌ടോക്കില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി 12,000 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിക്കായി നിയമന ഉത്തരവ് നല്‍കി. കഴിഞ്ഞ വര്‍ഷം ശൈത്യകാല സമ്മേളനത്തിലാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.

ഗാംഗ്‌ടോക്കില്‍ നടന്ന തൊഴില്‍ മേളയിലാണ് സര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ കൈമാറിയത്.എല്ലാ കുടുംബങ്ങളിലും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം എത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് സിക്കിം എന്ന് മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ് പദ്ധതി ഉദ്ഘാടനം ചെയ്ത് അവകാശപ്പെട്ടു.നിലവില്‍ കുടുംബത്തില്‍ സര്‍ക്കാര്‍ ജോലിയുള്ള കുടുംബങ്ങള്‍ക്ക് ജോലി ലഭിക്കില്ല. സിക്കിം അഭ്യന്തരമന്ത്രാലയത്തിലാണ് ഇപ്പോള്‍ 12,000 പേര്‍ക്ക് ജോലി സൃഷ്ടിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments