വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് പ്രചരിക്കുന്നു: മൂവാറ്റുപുഴയിൽ ഒരാൾ അറസ്റ്റിൽ

15

മൂവാറ്റുപുഴയിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകുന്നയാൾ അറസ്റ്റിലായി. പശ്ചിമബം​ഗാൾ സ്വദേശി സഞ്ജിത്ത് മൊണ്ടാലാണ് പിടിയിലായത്. സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെ പേരിലായിരുന്നു കൊവിഡ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.

സ്വകാര്യ ആശുപത്രികളുടെ പരാതിയിലാണ് പൊലിസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ നിന്നും നിരവധി രേഖകളും ഹാഡ് ഡിസ്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടുത്തെ സ്ഥിരം ഇടപാടുകാർ. ഇവർക്കായി യാത്രാ രേഖകൾക്കൊപ്പം വ്യാജ രേഖകളും ഇവിടെ തയ്യാറാക്കി നൽകിയിരുന്നതായി പൊലിസ് പറഞ്ഞു.