HomeNewsLatest Newsആരും നോക്കാനില്ലാതെ വൃദ്ധ പുഴുവരിച്ചനിലയിൽ; ആഹാരം നൽകുന്നത് അയൽവാസികൾ

ആരും നോക്കാനില്ലാതെ വൃദ്ധ പുഴുവരിച്ചനിലയിൽ; ആഹാരം നൽകുന്നത് അയൽവാസികൾ

വയോധിക പുഴുവരിച്ച നിലയില്‍. ചെട്ടികുളങ്ങര ഈരേഴ വടക്ക് തയ്യിലേത്ത് പരേതനായ ജോണ്‍ കോശിയുടെ ഭാര്യ ഏലിയാമ്മ (72) യാണ് വീടിനുള്ളില്‍ പുഴുവരിച്ച്‌ എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുന്നത്.

ഇവരുടെ ഏകമകന്‍ റജി സൗദിയില്‍ വച്ചാണ് 15 വര്‍ഷം മുമ്ബ് മരിച്ചത്. മരുമകള്‍ മറ്റൊരു വിവാഹം കഴിച്ചു. ഇവരുടെ സ്ഥലവും വീടും ഇയാള്‍ വിലയാധാരമായി വാങ്ങിയെന്നും പറയുന്നു. ഇയാള്‍ അമേരിക്കയിലായിരുന്നു. ഇവരോ ഏലിയാമ്മയുടെ സ്വന്തം ബന്ധുക്കളോ വയോധികയെക്കുറിച്ച്‌ അന്വേഷിക്കാറില്ല. ഒരു വര്‍ഷം മുമ്ബ് വീണ് കാലൊടിഞ്ഞ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീടും ഇവര്‍ വീണ് നട്ടെല്ലിനു പൊട്ടല്‍ സംഭവിച്ചു. അന്ന് ഇടവക വികാരി ഉള്‍പ്പെടെ ഇടപെട്ട് ചികിത്സ നല്‍കി.

വീട്ടിലെത്തിയ ശേഷം ഹോം നഴ്‌സിനെ നിര്‍ത്തിയെങ്കിലും അവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങി. ഇതോടെ ഒറ്റപ്പെട്ട ഇവര്‍ ആരും ഇല്ലാതെ കഴിയുകയാണ്. ഇതിനിടെ കട്ടിലില്‍ നിന്നും വീണ് രണ്ടു ദിവസം തറയില്‍ത്തന്നെ കിടന്നു. വിസര്‍ജ്യം മൂലം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ഒരാഴ്ച മുമ്ബ് സമീപവാസികള്‍ ചേര്‍ന്ന് ഇവരെ കുളിപ്പിച്ച്‌ വൃത്തിയാക്കിയിരുന്നു. അയല്‍വാസികള്‍ നല്‍കുന്ന ആഹാരം മാത്രമാണ് ഇപ്പോഴുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments