HomeAround KeralaKottayamഎസ്.എന്‍.ഡി.പി - ബി.ജെ.പി സഖ്യം പരാജയം: എന്‍.എസ്.എസ്.

എസ്.എന്‍.ഡി.പി – ബി.ജെ.പി സഖ്യം പരാജയം: എന്‍.എസ്.എസ്.

കോട്ടയം: ബി.ജെ.പി.ക്ക് എന്‍.എസ്.എസിന്റെ രൂക്ഷ വിമര്‍ശം. സംഘടനയുടെ മുഖപത്രമായ സര്‍വീസിന്റെ മുഖപ്രസംഗത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗവുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ പേരില്‍ ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. കേന്ദ്ര നേതൃത്വം എന്‍.എസ്.എസ്. ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തുമെന്ന് അഭ്യൂഹം പരന്നതിന് തൊട്ടു പിറകെയാണ് മുഖപത്രത്തിലൂടെ എന്‍.എസ്.എസ്. നേതൃത്വം രംഗത്തെത്തിയത്. എന്നാല്‍, ഇത്തരത്തിലൊരു ചര്‍ച്ചയുടെ ആലോചന നടന്നിട്ടില്ലെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.
ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യം പരാജയമായിരുന്നു. തനിച്ച് മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി.ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിജയം നേടാമായിരുന്നു. സര്‍വീസില്‍ പറയുന്നു. എന്‍.എസ്.എസ് നേതൃത്വത്തെ അപമാനിക്കുകയാണ് ബി.ജെ.പി. ചെയ്തത്. എന്‍.എസ്.എസുമായി ധാരണ ഉണ്ടാക്കാനുള്ള ബി.ജെ.പി.യുടെ ശ്രമം അപലപനീയമാണ്. എന്‍.എസ്.എസ്. നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് വരുത്തിത്തീര്‍ക്കുകയും ചില നേതാക്കളെ ഉപയോഗിച്ച് എന്‍.എസ്.എസിനെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയുമാണ് ബി.ജെ.പി ചെയ്തത്. സമദൂര സിദ്ധാന്തത്തെ ശരിവയ്ക്കുന്നതായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം. മുഖപ്രസംഗത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments