HomeWorld NewsGulfയുഎഇ യിൽ കോവിഡ് ബാധിച്ച് പ്രവാസിയുൾപ്പെടെ 2 പേർ കൂടി മരിച്ചു: ആകെ മരണം 14

യുഎഇ യിൽ കോവിഡ് ബാധിച്ച് പ്രവാസിയുൾപ്പെടെ 2 പേർ കൂടി മരിച്ചു: ആകെ മരണം 14

യു.എ.ഇയിൽ പ്രവാസി ഉൾപ്പടെ രണ്ട് പേ‌ർ കോവിഡ് 19 ബാധിച്ച് മരിച്ചു. ഒരു ഏഷ്യക്കാരനും അറബ് പൗരനുമാണ് മരിച്ചത്.ഇതോടെ യു.എ.ഇയിൽ മരണം 14 ആയി.

മരിച്ചവർ ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇരുവർക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നു. വൈറസ് ബാധയിലെ സങ്കീർണതകളെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. രോഗബാധിതരെ കണ്ടെത്താൻ വിപുലമായ പരിശോധനയാണ് യു.എ.ഇ അധികൃതർ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം നാൽപതിനായിരത്തിലധികം പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments