താമസസ്ഥലത്ത് കുഴഞ്ഞുവീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

78

പ്രവാസി മലയാളി സൗദിയില്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ് മരിച്ചത്. യാമ്പുവിലെ താമസസ്ഥലത്ത് ഞായറാഴ്ച ഉച്ചക്ക് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. യാമ്പുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ഹംസ. കുട്ടിവാവ ഹാജി-മലയില്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്.

സുഹൃത്തുക്കള്‍ ചേര്‍ന്ന് യാമ്പു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദ്രോഗ ബാധിതനായിരുന്ന ഇദ്ദേഹം ആഞ്ചിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയിട്ട് മൂന്ന് വര്‍ഷമായിരുന്നു. സംസ്കാരം പിന്നീട്.