HomeNewsLatest Newsതിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചു; ശുദ്ധി കലാശത്തിനായി തന്ത്രി നട അടച്ചു

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചു; ശുദ്ധി കലാശത്തിനായി തന്ത്രി നട അടച്ചു

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ചു. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഞായറാഴ്ച ക്ഷേത്രത്തില്‍ എത്തിയ അഹിന്ദുക്കളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ശുദ്ധിക്രിയകള്‍ക്ക് ശേഷമേ ഇനി നട തുറക്കൂ.ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കര്‍മ്മങ്ങള്‍.

ഞായറാഴ്ച ക്ഷേത്രം ജീവനക്കാര്‍ അഹിന്ദുക്കളെ പിടികൂടിയതിനെ തുടര്‍ന്ന് വൈകീട്ട് നാലര മുതലുള്ള പൂജകള്‍ നിര്‍ത്തി ശുദ്ധിക്രിയകള്‍ തുടങ്ങി. ശുദ്ധിക്രിയകള്‍ക്കൊപ്പം വെള്ളിയാഴ്ച മുതലുള്ള പൂജകള്‍ ഒരിക്കല്‍ കൂടി നടത്തും. നട അടച്ചെങ്കിലും ചുറ്റമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേനശമുണ്ടായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനമുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments