വീടുകളിൽ വൈൻ ഉണ്ടാക്കുന്നതിനു വിലക്ക്: പുറത്തുവരുന്ന വാർത്തകളിലെ സത്യം വെളിപ്പെടുത്തി മന്ത്രി ടി പി രാമകൃഷ്ണൻ

87

വീടുകളിൽ വൈൻ നിർമാണത്തിന് സർക്കാർ വിലക്കേർപ്പെടുത്തി എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് മന്ത്രി ടി പി രാമകൃഷ്ണൻ. വ്യാവസായിക അടിസ്ഥാനത്തിൽ വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാൻ സർക്കാർ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും പഴങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാം എന്ന കാർഷിക സർവകലാശാല റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കുക മാത്രമേ സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളതെന്നും മന്ത്രി വിശദമാക്കി.

വീട്ടിൽ വൈൻ ഉത്പാദിപ്പിച്ചാൽ എക്സൈസ് വകുപ്പ് നടപടികൾ സ്വീകരിക്കും എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.