HomeNewsLatest Newsഅരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ് നടത്തിയിട്ടില്ല; കേസ് അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളത്; സാറാ റോബിൻ

അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ് നടത്തിയിട്ടില്ല; കേസ് അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളത്; സാറാ റോബിൻ

അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും കസ് തന്നെയും സഹോദരിയെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമെന്നു കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ അ‍ഡ്മിൻ സാറാ റോബിൻ. തന്‍റെ സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് അവർ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന ​ഗ്രൂപ് പണപ്പിരിവ് നടത്തിയിട്ടില്ല. അരിക്കൊമ്പനായി ആരുടെയും പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ​ഗ്രൂപ്പിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് ഇയാൾ പരാതി നൽകിയത്. നിലവിൽ ഒമ്പതിനായിരത്തോളം അം​ഗങ്ങളുണ്ട്. ഈ ​ഗ്രൂപ്പിനെ തകർക്കുകയാണ് ലക്ഷ്യം. ശ്രീജിത്തിന്റെ ഫേസ്ബുക്കിൽ തന്നെയും സഹോദരി മീരാ ജാസ്മിനെയും പേരുപറഞ്ഞ് ആരോപണം ഉന്നയിച്ചത്. തന്നെ ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയാണ് ഇയാളുടെ ലക്ഷ്യം. അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments