HomeNewsLatest Newsരാജ്യത്ത് നാല്പതുവർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

രാജ്യത്ത് നാല്പതുവർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

ഏറ്റവും ഉയര്‍ന്ന നിരക്ക് തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017-2018 കാലഘട്ടത്തില്‍ 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ. ദേശീയ സ്റ്റാറ്റസ്റ്റിക്കല്‍ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി.സി മോഹനന്‍, ജെ വി മീനാക്ഷി എന്നിവര്‍ കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചതിന് തൊട്ടു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. 2011-2012 കാലഘട്ടത്തില്‍ 2.2 ശതമാനമായിരുന്നു യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ രാജ്യത്തെ തൊഴിലില്ലായ്മ. കണക്കുകള്‍ താരതമ്യം ചെയ്യുമ്ബോള്‍ ദയനീയ സ്ഥിതിയാണ് രാജ്യത്ത് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉണ്ടായിരിക്കുന്നത്.

ഉള്‍ഗ്രാമങ്ങളില്‍ 15 നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ 17.4 ശതമാനമാണ് തൊഴിലില്ലായ്മ. 2012ല്‍ ഇത് 13.6 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളില്‍ നേരത്തെ 18.7 ശതമാനമായിരുന്ന തൊഴിലില്ലായ്മയാണ് മോദി ഭരണത്തില്‍ 27.2 ശതമാനമായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments