HomeNewsLatest Newsമൽസ്യലഭ്യത ഗണ്യമായി കുറഞ്ഞു; മലബാറിന്റെ തീരദേശത്തു വറുതിക്കാലം; കാരണമായി തൊഴിലാളികൾ പറയുന്നത്.....

മൽസ്യലഭ്യത ഗണ്യമായി കുറഞ്ഞു; മലബാറിന്റെ തീരദേശത്തു വറുതിക്കാലം; കാരണമായി തൊഴിലാളികൾ പറയുന്നത്…..

മലബാറിലെ തീരദേശങ്ങള്‍ മുഴുവനും വറുതിയിലാണ്. പരമ്പരാഗത വള്ളങ്ങളില്‍ 95 ശതമാനത്തിനും പണിയില്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തീരമേഖല നീങ്ങുന്നത്. കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വിലയിരുത്തല്‍.

കോഴിക്കോട്ടെ ചാലിയം ഹാര്‍ബറില്‍ ഒരു കാലത്ത് മല്‍സ്യം കയറ്റിപ്പോകാന്‍ വരുന്ന വാഹനങ്ങളുടെയും കരാറുകാരുടെയും വലിയ തിരക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിമറിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷം മത്സ്യ ലഭ്യത തീരെ കുറഞ്ഞു തുടങ്ങി. പ്രദേശവാസികളായ ആളുകള്‍ സ്വന്തം ആവശ്യത്തിന് മത്സ്യം വാങ്ങുന്നത് മാത്രമാണ് ഇപ്പോഴത്തെ ഏക വരുമാന മാര്‍ഗം എന്നു പറയുന്നത്.ഇത് ചാലിയം ഹാര്‍ബറിന്റെ മാത്രം അവസ്ഥയല്ല.

പൊന്നാനി മുതല്‍ കാസര്‍ഗോട് വരെയുള്ള വടക്കന്‍ കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്കെല്ലാം പറയാനുള്ളതും ഈ കഥ തന്നെയാണ്. പലിശയ്ക്ക് കടം വാങ്ങിയും ബാങ്കില്‍ നിന്ന് വായ്പയെടുത്തും മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങിയവരുടെ തിരിച്ചടവ് പോലും മുടങ്ങി. വന്‍കിട കച്ചവടക്കാരും കരാറുകാരും തിരിഞ്ഞ് നോക്കാതായതോടെ തീരമേഖല വറുതിയുടെ നാളുകളിലെക്കാണ് നീങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments