മാണിക്ക് ആശ്വാസം: ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കില്ല : ഹര്‍ജി സുപ്രീം കോടതി തള്ളി

ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ കെ.​എം. മാ​ണി​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ പി​ഴ​വു​ണ്ടെ​ങ്കി​ല്‍ പി​ന്നീ​ട് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും സു​പ്രീം കോ​ട​തി ഉത്തരവിട്ടു. നോ​ബി​ള്‍ മാ​ത്യു​വി​ന്‍റെ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലായിരുന്നു കോടതി നടപടി. ലോ​ക്നാ​ഥ് ബെ​ഹ്റ വി​ജി​ല​ന്‍​സ് മേ​ധാ​വി​യാ​യ ശേ​ഷം എ​ല്ലാ കേ​സു​ക​ളും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​ന വി​ജി​ല​ന്‍​സ് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ നോ​ബി​ള്‍ മാ​ത്യു ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

മാ​ണി ബാ​റു​ട​മ​ക​ളി​ല്‍​നി​ന്ന് ഒ​രു കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന കേ​സി​ലാ​ണ് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. ബാ​റു​ക​ള്‍ തു​റ​ക്കാ​ന്‍ മാ​ണി അ​ഞ്ചു കോ​ടി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണു ബാ​ര്‍ ഉ​ട​മ​യാ​യ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം. നേ​ര​ത്തെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ബി​ള്‍ മാ​ത്യു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യും നോ​ബി​ളി​ന്‍റെ ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു.