HomeNewsLatest Newsഡിസംബര്‍ മുതല്‍ ജൂണ്‍ വരെ നിപ്പ വൈറസ് പടരാന്‍ സാധ്യതയെന്നു റിപ്പോർട്ട്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ നിപ്പ വൈറസ് പടരാന്‍ സാധ്യതയെന്നു റിപ്പോർട്ട്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

വീണ്ടും നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. പഴങ്ങളും പച്ചക്കറികളും കഴിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ളവ സജ്ജീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇതിനൊപ്പം അസ്വാഭാവിക മരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ മേയിലുണ്ടായ നിപ ബാധയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 16 പേര്‍ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments