സംസ്ഥാനത്ത് ഇതുവരെ 6 പേർക്ക് നിപ്പ സ്ഥിരീകരിച്ചു; കോഴിക്കോട് സ്കൂളുകൾക്ക് ഒരാഴ്ച കൂടി അവധി

3

സംസ്ഥാനത്ത് ഇതുവരെ ആറു പേർക്ക് നിപ സ്ഥിരീകരിച്ചു. ഇന്നലെ നിപ പരിശോധനയക്കയച്ച 30 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണ്. ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറിക്കിയിട്ടുണ്ട്. കോഴിക്കോട് ഓഗസ്റ്റ് 30ന് മരിച്ചയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിപ വൈറസിന്റെ സാഹചര്യത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ച അടച്ചിടും. ശനിയാഴ്ചവരെ ഓണ്‍ലൈന്‍ ക്ലാസ് മാത്രമായിരിക്കും ഉണ്ടാവുക എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഒരാഴ്ച അവധി നല്‍കിയിരിക്കുന്നത്. നിപ സമ്പര്‍ക്കപ്പട്ടികയില്‍ 1080 പേരാണ് ഉള്ളത്. ഇതില്‍ 327 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ആദ്യം മരിച്ച വ്യക്തിയുമായി മറ്റ് ജില്ലകളിലുള്ളവര്‍ക്കും സമ്പര്‍ക്കം ഉണ്ട്. മലപ്പുറം(22), കണ്ണൂര്‍(3), തൃശൂര്‍(3), വയനാട്(1) എന്നീ ജില്ലികളിലായി 29 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.