HomeNewsLatest Newsലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം

ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് നടന്ന വന്‍ ശക്തികളുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിന് ശ്രീലങ്കയ്‌ക്കെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉയര്‍ത്തിയ 137 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 16.1 ഓവറില്‍ അടിച്ചെടുക്കുകയായിരുന്നു കിവീസ്.

ന്യൂസിലന്‍ഡിന് വേണ്ടി ഓപ്പണര്‍മാരായ മാര്‍ട്ടില്‍ ഗപ്ടില്‍ 51 പന്തില്‍ പുറത്താകാതെ 73 ഉം കോളിന്‍ മണ്‍റോ 47 പന്തില്‍ 58 ഉം റണ്‍സുകളോടെ അര്‍ധസെഞ്ച്വറിയുമായി അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കിവീസിനായി മൂന്ന് വിക്കറ്റെടുത്ത് ലങ്കയുടെ മുന്‍നിരയെ തകര്‍ത്ത മാറ്റ് ഹെന്ററിയാണ് മത്സരത്തിലെ താരം.

ടോസ് നഷ്ടമായി ബാറ്റിഗില്‍ തുടക്കം തന്നെ ലങ്കയ്ക്ക് തിരിച്ചടിയേറ്റു. ഓപ്പണര്‍ തിരിമന്നെയെ മാറ്റ് ഹെന്ററി പുറത്താക്കി. തുടര്‍ന്ന് കരുണരത്‌നയും കുശാല്‍ പെരേരയും ചേര്‍ന്നാണ് ലങ്കയെ മുന്നോട്ട് നയിച്ചത്. ഇതില്‍ കരുണരത്‌ന 52 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments