കണ്ണൂരിൽ ഭർതൃവീട്ടിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയിൽ കീഴടങ്ങി. കതിരൂർ നാലാംമൈലിനടുത്ത മാധവിനിലയത്തിൽ സച്ചിൻ (31) ആണ് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ കീഴടങ്ങിയത്. ഏപ്രിൽ 2നാണ് സച്ചിനും പിണറായി പടന്നക്കരയിലെ മേഘയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ജൂൺ 12ന് മേഘ(28)യെ കതിരൂരിലെ ഭർത്തൃവീടിന്റെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്തത് ഭർത്താവ് സച്ചിന്റെ പീഡനത്തെ തുടർന്നാണെന്ന് കാണിച്ച് മേഘയുടെ മാതാപിതാക്കൾ പരാതി നൽകി. തുടർന്നുനടന്ന അന്വേഷണത്തിൽ കതിരൂർ പോലീസ് സച്ചിനെതിരേ ആത്മഹത്യാപ്രേരണ കുറ്റംചുമത്തി കേസെടുക്കുകയായിരുന്നു. മുൻകൂർ ജാമ്യം നിരസിക്കപ്പെട്ടതിനെ തുടർന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നാണ് കോടതി മുൻപാകെ കീഴടങ്ങിയത്.
കണ്ണൂരിൽ ഭർതൃവീട്ടിൽ നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് കോടതിയിൽ കീഴടങ്ങി; സംഭവം ഇങ്ങനെ:
RELATED ARTICLES