മദ്യപിച്ചുവീഴുന്നവരെ ഇനി ബാറുകാര്‍ ആശുപത്രിയിലെത്തിക്കണം: മാഹിയിൽ പുതു നിയമം ബാറുകാർക്ക് തലവേദന

126

കൂണുപോലെ മുളച്ചു പൊന്തുന്ന ബാറുകളാല്‍ സമൃദ്ധമാണ് മാഹി.കേന്ദ്രഭരണ പ്രദേശമായതുകൊണ്ട് ഇവിടെ മദ്യത്തിന് തൊട്ടടുത്തെ കേരളത്തിലത്ര കഴുത്തറപ്പന്‍ വിലയുമില്ല. ഇതാണ് മാഹി പുറമേനിന്നുമെത്തുന്ന മദ്യപന്‍മാരുടെ ഇഷ്ടവിഹാര കേന്ദ്രമായി മാറുന്നത്. ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെ ധാരാളമായെത്തുന്നുണ്ട്.

മാഹിയിൽ മദ്യം കഴിച്ചു റോഡിലും പുഴയിലും മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.ബോധം കെട്ടു റോഡില്‍ കിടക്കുന്നവരില്‍ പലരും പിന്നീട് ഉണരുന്നേയില്ല. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കപ്പെട്ടത്. മദ്യപിച്ച് തെരുവില്‍ വീഴുന്നവരെ ആശുപത്രിയില്‍ എത്തിക്കാനാവശ്യമായ സംവിധാനം ബാര്‍ ഉടമകളുടെ സഹകരണത്തോടെ 10 ദിവസത്തിനകം നടപ്പാക്കും. കേരളത്തില്‍ ചാരായം നിരോധിച്ചത് മുതലാണ് മാഹിയില്‍ വിലകുറഞ്ഞ മദ്യം വില്‍പന ആരംഭിച്ചത്. കേരളത്തില്‍ മദ്യത്തിന്റെ ഗുണനിലവാരപരിശോധനയുണ്ടെങ്കിലും മാഹിയില്‍ ഈ സംവിധാനമില്ല വ്യാജമദ്യവും സ്പിരിറ്റും കണ്ടെത്തിയാലും ഇവിടെ കാര്യമായ ശിക്ഷയില്ല. മാഹിയില്‍ നിന്നും വ്യാപകമായി മദ്യം കേരളത്തിലേക്ക് കടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്