ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനി പുതിയ രീതി ! വിശദവിവരങ്ങൾ അറിയൂ

138

ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ ഇന്ത്യയിലെ 53 നഗരങ്ങളില്‍ 114 ആധാര്‍ സേവാ കേന്ദ്രങ്ങള്‍ (എഎസ്‌കെ) ആരംഭിക്കാനൊരുങ്ങി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). പുതിയ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുക മേല്‍വിലാസമോ മറ്റു വിവരങ്ങളോ പുതുക്കുക തുടങ്ങിയ സേവനങ്ങള്‍ ഇത്തരം സേവാ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് ഇപ്പോള്‍ ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. നിലവില്‍ ഡല്‍ഹി, ഭോപ്പാല്‍, ചെന്നൈ, ആഗ്ര, ഹിസാര്‍, ചണ്ഡിഗഡ്, വിജയവാഡ എന്നീ നഗരങ്ങളില്‍ ആധാര്‍ സേവാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.