HomeNewsLatest Newsഅട്ടപ്പാടിയിൽ പുതിയ ഡാം നിർമ്മിക്കാനൊരുങ്ങി സർക്കാർ: വരുന്നത് വൻ ജലസേചന പദ്ധതി

അട്ടപ്പാടിയിൽ പുതിയ ഡാം നിർമ്മിക്കാനൊരുങ്ങി സർക്കാർ: വരുന്നത് വൻ ജലസേചന പദ്ധതി

അട്ടപ്പാടിയില്‍ പുതിയ ഡാം നിര്‍മ്മിക്കാനും വന്‍കിട ജലസേചന പദ്ധതി നടപ്പിലാക്കാനും ജലസേചന വകുപ്പ് ഒരുങ്ങുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വന്‍കിട ജലസേചന പദ്ധതി ജലസേചന വകുപ്പ് തയാറാക്കുന്നത്. ഇത് സംബന്ധിച്ച് 458 കോടിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഐഎംജിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിരേഖ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കൈമാറി. അഗളി ഷോളയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള കോണ്‍ക്രീറ്റ് അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. 450 മീറ്റര്‍ നീളവും 51. 5 മീറ്റര്‍ ഉയരവും ഈ അണക്കെട്ടിനുണ്ടാവും. മുകള്‍ഭാഗത്തിന് എട്ട് മീറ്റര്‍ വീതിയുണ്ടാവും. 9.5ഃ7. 0 മീറ്റര്‍ വീതമുള്ള അഞ്ച് ഷട്ടറുകളാവും ഡാമില്‍ ഉണ്ടാവുക. വലതുകരയിലും ഇടതുകരയിലും കൂടി 47 കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെ ജലം കര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments