ക്രിക്കറ്റിലെ ബൗണ്ടറി നിയമം: ബദൽ നിർദേശവുമായി സച്ചിൻ ടെണ്ടുൽക്കർ: ഇതിൽ വിജയം ഉറപ്പ് !

255

ലോകകപ്പ് ഫൈനലില്‍ ബൗണ്ടറി നിയമത്തിന്റെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ചാംപ്യന്മാരായതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനല്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈയില്‍ കലാശിക്കുകയായിരുന്നു, ഇതേ തുടര്‍ന്നാണ് മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന ഐസിസി നിയമത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് വിജയികളായത്.

എന്നാൽ ഐസിസിയുടെ ബൗണ്ടറി നിയമത്തിനു ബദല്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.നിശ്ചിത ഓവറും സൂപ്പര്‍ ഓവറും ടൈ ആയാല്‍ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ നിശ്ചയിക്കരുതെന്ന് സച്ചിന്‍ നിര്‍ദേശിച്ചു. പകരം വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി കളിച്ച് വിജയികളെ കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

ലോകകപ്പ് ഫൈനല്‍ മാത്രമല്ല, എല്ലാ മല്‍സരങ്ങളും പ്രധാനമാണ്. ഫുട്‌ബോളില്‍ മല്‍സരം എക്‌സ്ട്രാ ടൈമിലേക്കു പോവുന്നതു പോലെ മറ്റൊന്നും പരിഗണനയില്‍ വരരുതെന്നും സച്ചിന്‍ നിര്‍ദേശിക്കുന്നു.