കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി ICMR: പുതിയ നിയമം ഇങ്ങനെ:

11

ഐസിഎംആർ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി. ഇനിമുതൽ ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പരിശോധനയില്ല. കോവിഡ് മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈൽ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിർദേശമുണ്ട്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2,02,82,833 ഉം മരണം 222408 ഉം ആയി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ട് മുന്‍പിലുള്ള അമേരിക്കയേക്കാള്‍ വളരെ വേഗത്തിലാണ് രണ്ടാം തരംഗത്തിലെ വ്യാപനം. ഇന്നലെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 357229 പേർക്കാണ്. 3449 പേർ കൊവിഡിന് കീഴടങ്ങി. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ട് മുന്‍പിലുള്ള അമേരിക്കയേക്കാള്‍ വളരെ വേഗത്തിലാണ് രണ്ടാം തരംഗത്തിലെ വ്യാപനം.