HomeNewsLatest Newsന്യൂറൽ ലിങ്ക് സാങ്കേതികവിദ്യ യാഥാർഥ്യത്തിലേക്ക്?? വരാനിരിക്കുന്ന സാങ്കേതിക വിപ്ലവം ഇങ്ങനെ:

ന്യൂറൽ ലിങ്ക് സാങ്കേതികവിദ്യ യാഥാർഥ്യത്തിലേക്ക്?? വരാനിരിക്കുന്ന സാങ്കേതിക വിപ്ലവം ഇങ്ങനെ:

കമ്പ്യൂട്ടർ മനുഷ്യ മസ്തിഷ്കവുമായി ലയിക്കാനുള്ള ഒരു ആശയമാണ് ന്യൂറൽ ലിങ്ക്. എലോൺ മസ്ക് മസ്ക് ഈ കമ്പനിയെ ഏറ്റെടുത്തു. എലോൺ മസ്ക് സ്ഥാപിച്ച അമേരിക്കൻ അമേരിക്കൻ ന്യൂറോ ടെക്നോളജി കമ്പനിയാണ് ന്യൂറൽ ലിങ്ക്.

ഇത്തരം ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ഈ കമ്പനി ന്യൂറല്‍ ലിങ്കിന്‍റെ പദ്ധതികള്‍ ഇത് ആദ്യമായി മസ്ക് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ഒരു ലൈവ് ഈവന്‍റിലൂടെ കഴിഞ്ഞ ജൂലൈ 18നായിരുന്നു ഈ അവതരണം. ലോകത്തെമ്പാടും ലക്ഷക്കണക്കിന് പേരാണ് ഈ അവതരണം കണ്ടത്.

രണ്ട് കൊല്ലം മുന്‍പാണ് ടെസ്ല മേധാവി മസ്ക് ന്യൂറല്‍ ലിങ്ക് എന്ന കമ്പനി ആരംഭിച്ചത്. എന്നാല്‍ ഇവര്‍ എന്താണ് ചെയ്യുന്നത് എന്ന് മസ്ക് പറഞ്ഞിരുന്നില്ല. മൂന്ന് മണിക്കൂര്‍ നീണ്ട അവതരണം ശരിക്കും ഒരു ശാസ്ത്രീയ വിശദീകരണം തന്നെയായിരുന്നു എന്ന് പറയാം. ഒരാളുടെ തലച്ചോറിനും, നിയന്ത്രിക്കേണ്ട യന്ത്രത്തിനും ഇടയില്‍ ഒരു ഇന്‍റര്‍ഫേസാണ് അവതരിപ്പിക്കുന്നത്.

തലമുടിനാരിനെക്കാൾ ചെറിയ ഇലക്ട്രോഡ് ത്രെഡുകൾ തലയിൽ സ്ഥാപിച്ചുകൊണ്ട് മസ്തിഷ്കത്തിലെ പ്രവർത്തനം മനസ്സിലാക്കുകയാണ് ഈ ഇന്‍റര്‍ഫേസ് ആദ്യം ചെയ്യുക. മസ്തിഷ്കത്തിൽ നിന്നു ലഭിക്കുന്ന സന്ദേശങ്ങളെ എൻ1 സെൻസർ സ്വീകരിച്ച് സിഗ്നലുകൾ ആംപ്ലിഫൈ ചെയ്ത് സോഫ്റ്റ്‌വെയർ മുഖേന വിശകലനം ചെയ്ത് കമാൻഡുകളാക്കി മാറ്റി പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങളിലേക്ക് നല്‍കും. ദുര്‍ഘടമായ ഈ പ്രക്രിയ സെക്കന്‍റുകള്‍ക്കുള്ളില്‍ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കും.

കഴിഞ്ഞ ദിവസം ഈ പദ്ധതിയുടെ ഒരു ചെറുരൂപമാണ് ലോകത്തിന് ന്യൂറല്‍ ലിങ്ക് പരിചയപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments