നെയ്മർ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നു: കരാർ റെക്കോർഡ് തുകയ്ക്ക്

174

നെയ്മര്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നു. പാരിസ് സെന്റ് ജെര്‍മെയ്ന്‍ നെയ്മറുടെ കൈമാറ്റത്തിന് ബാഴ്‌സലോണയുമായുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്ന് സ്‌കൈ സ്‌പോര്‍ട്‌സ് ഇറ്റാലിയ റിപ്പോര്‍ട്ട് ചെയ്തു.
27 കാരനായ സൂപ്പര്‍താരത്തിനായി ബാഴ്‌സലോണ ഏറെനാളായി ശ്രമം നടത്തിവരുകയായിരുന്നു. 2017 ല്‍ ലോകറെക്കോര്‍ഡ് തുകയായ 200 ദശലക്ഷം പൗണ്ടിനാണ് നെയ്മര്‍ പിഎസ്ജിയുടെ കുപ്പായത്തിലെത്തിയത്. നേരത്തെ നാല് സീസണുകളില്‍ ബാഴ്‌സക്കായി കളിച്ച നെയ്മര്‍ 185 മത്സരങ്ങളില്‍ നിന്ന് 101 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.