ഉന്നതരുമായി അഭിപ്രായ വ്യത്യാസം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അവരുടെ രാജിയെന്നാണ് സൂചന. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് അവരുടെ രാജി വന്നത് സര്‍ക്കാരില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തല്‍സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രി നളിനി നെറ്റോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് രാജി.

രാജിക്കത്ത് ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് കൈമാറിയത്. പ്രധാനപ്പെട്ട ഫയലുകള്‍ ഇവരെ കാണിക്കാത്തതും രാജിക്ക് കാരണമായെന്ന് സൂചനയുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. നേരത്തെ ചീഫ് സെക്രട്ടറിയുടെ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിയമിച്ചത്. ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന തസ്തിക പ്രത്യേകം ഉണ്ടാക്കിയായിരുന്നു നിയമനം.