ഒടുവിലിതാ ബർമുഡ ട്രയാംഗിളിന്റെ പിന്നിലെ രഹസ്യം പുറത്ത്; ലോകത്തെ വർഷങ്ങളോളം ഭീതിയിലാഴ്ത്തിയ ആ രഹസ്യം ഇതാ

കപ്പലുകള്‍ അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലെ ഒരുപ്രത്യേക മേഖലയില്‍ വച്ച് കാണാതാവുന്ന ഭീതി ജനകമായ പ്രതിഭാസമായിരുന്നു ബെര്‍മുഡ ട്രയാങ്കിള്‍. കേരളത്തില്‍ നിന്ന് ചരിത്രം കുറിച്ച് യാത്ര തുടങ്ങിയ കൈരളി ചരക്കുകപ്പലിന്റെ അവിശ്വസനീയമായ അപ്രത്യക്ഷമാകലിനും കാരണമായി പറഞിരുന്നത് ബെര്‍മുഡ ട്രയാംഗിളായിരുന്നു. കേരളത്തില്‍ വലിയ കോളിളങ്ങള്‍ സൃഷ്ടിച്ച സംഭവമായിരുന്നു ഇത്.

ഇപ്പോഴിതാ ഇതുവരെ ചുരുളഴിയാത്ത ബെര്‍മുഡ ട്രയാംഗിളിന്റെ രഹസ്യം പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ഇതുവരെ ഈ ദുരൂഹ പ്രതിഭാസത്തെ കുറിച്ചുള്ള എല്ലാ പ്രവചനങ്ങളെയും കാറ്റിപ്പറത്തുന്ന കണ്ടെത്തലാണ്. ശരിക്കും പറഞ്ഞാല്‍ എണ്ണമറ്റ കപ്പലുകളും വിമാനങ്ങളും അപകടത്തില്‍പ്പെട്ടതിന്റെ ചുരുള്‍ കൂടിയാണ് ഇതോടെ അഴിഞ്ഞിരിക്കുന്നത്.

കടലിലെ റോഗ് വേവ്‌സ് ആണ് ബെര്‍മുഡ ട്രയാംഗിള്‍ എന്ന അജ്ഞാത പ്രതിഭാസത്തിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 100 അടി ഉയരത്തില്‍ വരെ ഇത് ഉയര്‍ന്ന് വരാമെന്നാണ് നിഗമനം. രാക്ഷസ തിരമാലകള്‍, കൊടുങ്കാറ്റ് തിരമാലകള്‍ എന്നിങ്ങനെയെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്ഗ്ദരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതുവരെ കേട്ടതിനേക്കാള്‍ ഭയപ്പെടേണ്ടതാണ് ഈ രാക്ഷസ തിരമാലകളെന്നാണ് വിദഗ്ദര്‍ പറയുന്നത്. ശാന്തമായ കടലില്‍ നിന്ന് പെട്ടെന്നാണ് ഇവ ആഞ്ഞടിക്കുക. എത്ര കരുത്തേറിയ കപ്പലായാലും ഇതില്‍ തകര്‍ന്നടിയും 1997ല്‍ ദക്ഷിണാഫ്രിക്കന്‍ തീരത്ത് ഇത്തരമൊരു രാക്ഷസ തിരമാലകള്‍ ആഞ്ഞടിച്ചിരുന്നു. അതേസമയം 1918ല്‍ യുഎസ്എസ് സൈക്ലോപ്‌സ് എന്ന കപ്പല്‍ കാണാതായതും റോഗ് വേവ്‌സ് കാരണമാണ്.