ഡൽഹി റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍. കൊലക്കുറ്റം ചുമത്തിയാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ എട്ടിനാണ് റയാന് സ്കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ഹരിയാന പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ സ്കൂൾ ബസ് ഡ്രൈവര്‍ അശോക് കുമാറിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റയാന് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകം; പ്ലസ് വണ്‍ വിദ്യാര്‍ഥി സിബിഐ കസ്റ്റഡിയിൽ
RELATED ARTICLES