പോലീസിന് പെറ്റിയടിച്ച് മോട്ടോർ വാഹന വകുപ്പ്. സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് പിഴ ചുമത്തിയത്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയത്.മലയിൻകീഴിൽ 1500ഉം കാട്ടാക്കടയിൽ 1000 രൂപയും പിഴ ചുമത്തി.കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂൺ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂൺ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബൽറ്റ് ധരിക്കാത്തതിന് പിഴയിട്ടത്. എഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാണ് പിഴയിട്ടത്.
സീറ്റ് ബെൽറ്റ് ധരിക്കാത്ത പൊലീസിന് പെറ്റിയടിച്ച് മോട്ടോർ വാഹന വകുപ്പ്; നിയമലംഘനം പിടികൂടിയത് എഐ ക്യാമറ വഴി
RELATED ARTICLES