ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ അമ്മയും രണ്ടു പെണ്‍മക്കളും പൊള്ളലേറ്റു മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ അമ്മയും രണ്ടു പെണ്‍മക്കളും വെന്തുമരിച്ചു. രഞ്ജന മിശ്ര (35), മക്കളായ റിഥി, നിക്കി എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ്​ ഉ​േപന്ദര്‍ മിശ്രയും മുന്‍സീറ്റിലിരിക്കുകയായിരുന്ന മകളും രക്ഷപ്പെട്ടു. കാറില്‍ തീപടര്‍ന്നതോടെ ഉപേന്ദര്‍ മിശ്ര മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൊണ്ട് പുറത്തുചാടി. ബാക്കിയുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പെട്ടെന്നു തീ പടരുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന മൂന്നുപേരുടെയും ശരീരം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞുപോയി.

കിഴക്കന്‍ ഡല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഞായറാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം. അക്ഷാര്‍ധം ക്ഷേത്രത്തിലേക്ക്​ പോകുമ്ബോഴാണ് അപകടമുണ്ടായത്​. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. തീപിടിച്ചതോടെ ഒാടിക്കൊണ്ടിരുന്ന കാറ്​ ഉപേന്ദര്‍ മേല്‍പ്പാലത്തി​​െന്‍റ അരികിലേക്ക്​ ഒതുക്കി നിര്‍ത്തി. ഡോര്‍ വശത്ത്​ പകുതി തീപിടിച്ച കാറില്‍ നിന്ന്​ മകളെയും കൊണ്ട്​ ഉപേന്ദര്‍ പുറത്ത്​ ചാടി. കാറി​​െന്‍റ മറ്റ്​ ഡോറുകള്‍ തുറക്കാനോ തകര്‍ക്കാനോ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാര്‍