സൗദിയിൽ പള്ളികൾ തുറക്കാൻ തീരുമാനം: ഈ കർശന നിർദ്ദേശങ്ങൾ പാലിക്കണം

38

സൗദി അറേബ്യയിൽ കർശന നിർദേശങ്ങളോടെ പള്ളികൾ തുറക്കാൻ തീരുമാനം. ഞായറാഴ്ച മുതൽ മക്ക ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലും  ജുമുഅ, ജമാഅത് നമസ്‌കാരങ്ങൾക്ക് നിബന്ധനകളോടെ അനുമതി നൽകിയിരിക്കുന്നത്. പള്ളികളിൽ ജുമുഅ, ജമാഅത് നമസ്‌കാരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് മെയ് 31 ഓടെ അവസാനിക്കുന്നത്.

നിബന്ധനകൾ ഇങ്ങനെ:

നമസ്‍കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതിന്‌ 15 മിനിറ്റ് മുൻപ് പള്ളി തുറക്കണം.

നമസ്കാരം കഴിഞ്ഞ പത്ത് മിനിറ്റിനുള്ളിൽ പള്ളി അടയ്ക്കണം.

15 വയസ്സിന് താഴെയുള്ള കുട്ടികളെ പള്ളികളിൽ കൊണ്ടുവരരുത്.

സ്വന്തമായി മാസ്കും മുസല്ലയും കൊണ്ടുവരണം, രണ്ടു മീറ്റർ അകലം കർശനമായി പാലിക്കണം.

പള്ളിയിൽ ഭക്ഷണമോ കുടിവെള്ളമോ നല്‍കാന്‍ സൗകര്യമോ പാടില്ല.

പള്ളികളുടെ വാതിലുകളും ജനാലകളും തുറന്നിടണം.