HomeAround Keralaനാദാപുരത്ത് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; പത്തുപേർക്കെതിരെ...

നാദാപുരത്ത് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; പത്തുപേർക്കെതിരെ കേസ്

ഒരിടവേളയ്ക്കു ശേഷം നാദാപുരത്ത് വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം. പെണ്‍സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിനെ പത്തംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൂത്തുപറമ്ബ് മമ്ബറം സ്വദേശി വിശാഖാണ് ആക്രമണത്തിന് ഇരയായത്. നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്കു സമീപത്തായിരുന്നു സംഭവം. വിശാഖ് പെണ്സുഹൃത്തിന്റെ വീട്ടിലെത്തിയ വിവരം ആരോ അക്രമി സംഘത്തെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ വിശാഖന്‍റെ കൈയും കാലും ഒടിഞ്ഞു. തലയില്‍ ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇരുമ്ബ് ദണ്ഡുകളും ഹോളോബ്രിക്‌സ് കട്ടകളുമായെത്തിയ സംഘം അക്രമിച്ചതെന്ന് വിശാഖ് പോലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ കണ്ടാലറിയുന്ന പത്തുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments