മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും അപ്ഡേറ്റുകൾ ഇനി നേരിട്ട് നിങ്ങളുടെ മൊബൈലിൽ എത്തും; വാട്സ് ആപ്പ് ചാനലുമായി താരങ്ങൾ !

6

വാട്സാപ്പ് ചാനല്‍ ആരംഭിച്ച് മലയാള സിനിമ താരങ്ങളായ മോഹന്‍ലാലും. വാട്സ് ആപ്പിന്റെ പുതിയ അപ്ഡേറ്റാണ് ചാനൽ. മെറ്റ അവതരിപ്പിച്ച ഈ പുതിയ ഫീച്ചറിലൂടെ ഇഷ്ട താരങ്ങള്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍, അറിയിപ്പുകള്‍ എന്നിവ ഫോളോ ചെയ്യുന്ന ആളിന്‍റെ വാട്സാപ്പില്‍ നേരിട്ട് ലഭിക്കും. ഉപയോക്താക്കളുടെ ചാറ്റില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ‘അപ്ഡേറ്റ്സ്’ എന്ന ടാബില്‍ നിന്നാകും ചാനലുകള്‍ വഴിയുള്ള സന്ദേശങ്ങള്‍ ഉപയോക്താവിന് ലഭിക്കുക. അഡ്മിന് മാത്രമാകും ഇതില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുക. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആഗോളതലത്തിൽ പുതിയ ചാനലുകൾ പുറത്തിറങ്ങും, ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാകും. പിന്തുടരുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങൾക്ക് കാണാനാകും.