HomeNewsLatest Newsദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ സത്യവും നീതിയും ഓർമപ്പെടുത്തി പ്രധാനമന്ത്രിയുടെ സന്ദേശം

ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ സത്യവും നീതിയും ഓർമപ്പെടുത്തി പ്രധാനമന്ത്രിയുടെ സന്ദേശം

ക്രിസ്തുവിന്റെ കുരിശു മരണത്തിന്‍റെ സ്മരണ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനു ശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌. 

ഈയവസരത്തിൽ മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച യേശുക്രിസ്തുവിനെ ദുഃഖവെള്ളി ദിനത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി. “ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിയും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ ക്രിസ്തുവിന്റെ നീതിബോധവും. ഈ ദുഃഖ വെള്ളിയാഴ്ച, ക്രിസ്തുവിന്റെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയെ ഞങ്ങൾ ഓർക്കുന്നു” നരേന്ദ്ര മോദി സന്ദേശത്തിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments