HomeNewsമോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

പ്രധാനമന്ത്രി നരേന്ദ്രമോദി ബിരുദ യോഗ്യത നേടിയെന്നു പറയുന്ന 1978ലെ ഡല്‍ഹി സര്‍വകലാശാല രേഖകള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കണമെന്ന് ഉത്തരവിട്ട ഇന്‍ഫര്‍മേഷന്‍ കമീഷണറെ മാനവശേഷി വികസന മന്ത്രാലയത്തിന്‍െറ മേല്‍നോട്ട ചുമതലയിൽ നിന്നും മാറ്റി. ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ എം.എസ്. ആചാര്യലുവിനെയാണ് മുഖ്യ ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ആര്‍.കെ. മാഥൂര്‍ മാനവശേഷി വികസന മന്ത്രാലയത്തിന്‍െറ ചുമതലയില്‍നിന്ന് മാറ്റിയത്. മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കുന്ന ചുമതല മറ്റൊരു ഇന്‍ഫര്‍മേഷന്‍ കമീഷണറായ മഞ്ജുള പരാശറിന് നല്‍കി. കമീഷണര്‍മാര്‍ക്ക് ചുമതല നല്‍കാന്‍ മുഖ്യ കമീഷണര്‍ക്കാണ് അധികാരം.

 

 

 
1978ലെ ബി.എ ഡിഗ്രി രേഖകളുടെ പരിശോധന അനുവദിച്ച് ദിവസങ്ങള്‍ക്കകമാണ് ചുമതല മാറ്റം. നരേന്ദ്ര മോദി ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്ന് 1978ല്‍ ബിരുദം എടുത്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാന്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ സര്‍വകലാശാല നിഷേധിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ വ്യക്തിപരമായ വിവരം വെളിപ്പെടുത്തുന്നത് പൊതുതാല്‍പര്യവുമായി ബന്ധമില്ലെന്നായിരുന്നു വിശദീകരണം. വിദൂരപഠന പരിപാടി പ്രകാരം ബി.എ പൊളിറ്റിക്കല്‍ സയന്‍സ് നരേന്ദ്ര മോദി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത്.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി ഊരുകളിൽ നടക്കുന്ന ക്രൂരതകൾ തുറന്നു പറഞ്ഞു പെൺകുട്ടി !

ഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments